ആദ്യാക്ഷരം

മലയാളത്തിൽ ആദ്യാക്ഷരം കുറിക്കാം, ഇനി ഓൺലൈനായും. ഒരു ഭാഷ പഠിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിലും രസകരമായും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മലയാളം പഠിക്കാം. ഓരോരുത്തർക്കും ഓൺലൈൻ ക്ലാസ്സുകൾക്കുള്ള സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

മുത്തശ്ശിയുടെ പാഠ്യപദ്ധതി :

  • മലയാള ഭാഷാപഠനം
  • പഴഞ്ചൊല്ലുകൾ
  • മുത്തശ്ശിക്കഥകൾ
  • നാടൻ പാട്ടുകൾ
  • കടങ്കഥകൾ
  • ഗൃഹപാഠങ്ങൾ
  • കവിതകൾ

കൂടാതെ നിരവധി വേറെയും…

നമ്മുടെ മാതൃഭാഷയായ മലയാളം വളർന്ന് വരുന്ന പുതിയ തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കുക എന്ന് മാത്രമല്ല, അതിലൂടെ അവരിൽ കേരള സംസ്കാരത്തിന്റെ അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മുത്തശ്ശി എന്ന ആശയം. മുത്തശ്ശിയുടെ പാഠ്യപദ്ധതിയിലെ വിഷയങ്ങൾ വ്യത്യസ്ത തലങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്.



മഞ്ചാടി

4 മുതൽ 7 വയസ്സ് വരെ

മഞ്ചാടിക്കുരു ഏതൊരു കുട്ടിക്കും കൗതുകം ഉണർത്തുന്ന ഒന്നാണ്. ഗ്രാമത്തിലെ ഇടവഴികളിലും മുറ്റത്തും നിന്നെല്ലാം പലപ്പോഴായി വീണു കിട്ടുന്ന ആ ചെറിയ ചുവന്ന കുരു പെറുക്കിയെടുത്ത് ഒരു ചെപ്പിന്നുള്ളിൽ സൂക്ഷിച്ചു വെച്ചിരുന്ന പ്രായം. 4 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് മഞ്ചാടി എന്ന വിഭാഗം ഒരുക്കിയിരിക്കുന്നത്..

മയിൽ‌പീലി

7 മുതൽ 10 വയസ്സ് വരെ

പുസ്തകത്താളുകളിലെ മയിൽ‌പീലി ബാല്യകാല സ്മരണകളുടെ ഭാഗമാണ്. ഒത്തിരി കൗതുകം നിറഞ്ഞ ഒരു പ്രായത്തിലാണ് നമ്മളെല്ലാവരും തന്നെ മയിൽ‌പീലിക്കഥകൾ ഏറ്റവും കൂടുതൽ കേട്ട് വളർന്നത്. മയിൽ‌പീലി മുട്ടയിട്ട് പെരുകുന്നതും കാത്ത് ഓരോ ദിവസവും പുസ്തകം തുറന്ന് നോക്കിയിരുന്ന പ്രായം.

മഴവില്ല്

10 മുതൽ 14 വയസ്സ് വരെ

ആകാശത്തു ഒരു മഴവില്ല് രൂപെപ്പടുന്നത് പോലെ ഒരുപാട് വർണങ്ങൾ കൊണ്ട് മാസ്മരികത നിറയ്ക്കുന്ന കാലഘട്ടമാണ് ബാല്യകാലത്തിൽ നിന്നും കൗമാരത്തിലേക്ക് ചുവടു വെക്കുന്ന പ്രായം. മാനത്ത് മഴവില്ല് വിരിയും പോലെ മനസ്സിൽ ഭാവനാലോകം പടുത്തുയർത്തിയ കൗമാരം.





മുത്തുച്ചിപ്പി

മലയാള ഭാഷ പഠിക്കാൻ ആഗ്രഹമുണ്ടോ? പ്രായം കടന്ന് പോയത് കൊണ്ടോ, വിദേശത്ത് ജനിച്ച് വളർന്നത് കൊണ്ടോ, അതുമല്ല ജീവിതത്തിന്റെ തിരക്കുകൾ കൊണ്ടോ ഈ ആഗ്രഹം സാധിക്കാതെ പോയിട്ടുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല.

നിങ്ങൾ ഏത് രാജ്യത്താണെങ്കിലും, ഏത് രാജ്യത്തെ പൗരനാണെങ്കിലും ഈ ഭാഷയോട് അഭിരുചി തോന്നിയിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിലും ചുരുങ്ങിയ കാലയളവിലും പഠിക്കാൻ ഇതാ മുത്തശ്ശിയുടെ മുത്തുച്ചിപ്പി സെഗ്മെന്റ്.