മുത്തശ്ശിക്കഥകൾ

ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് നിറഞ്ഞ ഈ കാലഘട്ടത്തിൽ പഠനം മുതൽ കളികൾ വരെ എല്ലാം ഇപ്പോൾ മൊബൈൽ ഫോണും ടാബ്ലെറ്റും കമ്പ്യൂട്ടറും ഏറ്റെടുത്തിരിക്കുകയാണ്. ഇത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത്, പഴമയുടെ സുഗന്ധമുള്ള കഥകളും പാട്ടുകളും കുട്ടികൾക്ക് അറിയുന്നത് തന്നെ അപൂർവമാണ്.

എന്നാൽ അതേ ഇലക്ട്രോണിക് ഗാഡ്ജറ്റ്സിന്റെ സഹായത്തോടെ മലയാളം പഠിക്കുന്നതോടൊപ്പം നമ്മൾ പണ്ട് കേട്ട് വളർന്ന പഴയ കഥകളും കവിതകളും ഇന്നത്തെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാനുമാണ് മുത്തശ്ശിക്കഥകൾ ഒരുക്കിയിരിക്കുന്നത്. പഴയ കഥകളിൽ ഒളിഞ്ഞു കിടന്നിരുന്ന ഒത്തിരി ജീവിത സത്യങ്ങളെയും ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്ത് അവരിലൂടെ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുത്താണ് മുത്തശ്ശിക്കഥകൾ അവതരിപ്പിക്കുന്നത്.

ബുദ്ധിമാനായ മുയലും ശക്തനായ സിംഹവും

കുറേ മൃഗങ്ങളുള്ള ഒരു കാട്ടിലെ രാജാവായിരുന്നു ഭാസുരകൻ എന്ന സിംഹം. അവന്റെ ശക്തിയുടെ അഹങ്കാരം കാരണം, ആരെ തിന്നാൻ തോന്നിയാലും അപ്പോൾ തന്നെ വേട്ടയാടി കഴിക്കുമായിരുന്നു.


Read Story Listen
തൊപ്പിക്കാരനും കുസൃതി കുരങ്ങന്മാരും

ഒരിക്കൽ ഒരു തൊപ്പി വിൽപ്പനക്കാരൻ താനുണ്ടാക്കിയ തൊപ്പികളുമെടുത്ത് ചന്തയിലേക്ക് പോവുകയായിരുന്നു. തൊപ്പികളെല്ലാം പട്ടണത്തിലെ ചന്തയിൽ കൊണ്ട് പോയി വിറ്റാണ് അയാളും കുടുംബവും കഴിഞ്ഞിരുന്നത്.


Read Story Listen
കരിമൂർഖനും കാക്കകളും

ഒരു കാട്ടിലെ മരക്കൊമ്പിൽ രണ്ട് കാക്കകൾ കൂടുകൂട്ടിയിരുന്നു. അവർ അവിടെ സുഖമായി പാർത്ത് വരികയായിരുന്നു. അതേ മരത്തിലെ മാളത്തിൽ ദുഷ്ടനായ ഒരു കരിമൂർഖനും ജീവിച്ചിരുന്നു.


Read Story Listen
കുട്ടനും മുട്ടനും

ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ രണ്ടു മുട്ടനാടുകൾ ഉണ്ടായിരുന്നു. മുട്ടനെന്നും കുട്ടനെന്നും പേരുള്ള ഇവർ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിലേക്ക് ഒരു കുറുക്കൻ വന്നു.


Read Story Listen
കാക്കയും കുറുക്കനും നെയ്യപ്പവും

പണ്ട് പണ്ട് ഒരു ഗ്രാമത്തിലൂടെ ഒരു കാക്ക ഭക്ഷണവും അന്വേഷിച്ച് പറന്ന് പോവുകയായിരുന്നു. അപ്പോഴാണ് ഒരു മുറ്റത്ത് ഒരു മുത്തശ്ശി ഇരുന്ന് നെയ്യപ്പം ചുടുന്നത് കണ്ടത്. കാക്കക്ക് നെയ്യപ്പം കണ്ടതും വിശപ്പ് ഇരട്ടിച്ചു.


Read Story Listen
ആനയും തയ്യൽക്കാരനും (The Elephant and the Tailor)

ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു തയ്യൽ കാരൻ ഉണ്ടായിരുന്നു, ഗ്രാമത്തോട് ചേർന്നുള്ള കാട്ടിൽ ഒരു ആനയും ജീവിച്ചിരുന്നു. തയ്യൽക്കാരന് ആനയെ വളരെ ഇഷ്ടമായിരുന്നു.


Read Story Listen
മൈനാക പർവ്വതത്തിന്റെ കഥ (The Story of Mainaaka Mountain)

ഹിമവാൻ (ഹിമാലയ പർവ്വതം) രാജാവിന്റെ മറ്റൊരു പേരായിരുന്നു ശൈലരാജൻ. ദക്ഷ മഹാരാജാവിന്റെ കൊച്ചുമകളായിരുന്ന മൈനയായിരുന്നു ശൈലരാജന്റെ പത്‌നി. ഹിമവാനും മൈനാദേവിക്കും നൂറ് പുത്രന്മാരുണ്ടായിരുന്നു. അവരിൽ മൂത്ത പുത്രനായിരുന്നു മൈനാകം.


Read Story Listen
പാൽക്കാരിയുടെ സ്വപ്നം (The dream of a Milkwoman)

ഒരിടത്ത്, ഒരു ഗ്രാമത്തിൽ ഗീത എന്നു പേരുള്ള ഒരു പെൺകുട്ടിയും അവളുടെ മുത്തശ്ശിയും താമസിച്ചിരുന്നു. ഗീതയ്ക്ക് പകൽ സ്വപ്നം കാണുന്ന സ്വഭാവം ഉണ്ടായിരുന്നു. അത് അവൾക്ക് വലിയ നഷ്ടം ഉണ്ടാക്കി.


Read Story Listen